InternationalLatest

അസോസിയേഷന്‍റെ സഹായത്താല്‍ ബാഹുലേയന്‍ നാട്ടിലെത്തി

“Manju”

മനാമ: 16 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ (62) കൊല്ലം പ്രവാസി അസോസിയേഷന്‍റെ സഹായത്താല്‍ നാടണഞ്ഞു. ജോലിസ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വിവരം കെ.പി.എ ചാരിറ്റി വിങ്ങിനു ലഭിച്ചതിനെതുടര്‍ന്ന് കെ.പി.എ സല്‍മാബാദ് ഏരിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് ഇദ്ദേഹത്തിന് തുണയായത്. 18 വര്‍ഷത്തെ സൗദി പ്രവാസത്തിനു ശേഷമാണ് ഇദ്ദേഹം ബഹ്റൈനില്‍ എത്തിയത്. കുറച്ചുമാസമായി കമ്പനി അടച്ചിട്ടിരിക്കുന്നതിനാല്‍ ശമ്പളം ഇല്ലായിരുന്നു. ഷീറ്റിട്ട വര്‍ക്ക്ഷോപ്പില്‍ എ.സി പോലും ഇല്ലാതെയാണ് ഇദ്ദേഹം താമസിച്ചിരുന്നത്. നിരവധി രോഗങ്ങള്‍ അലട്ടുന്ന ബഹുലേയന് മൂന്നുവര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ല. കെ.പി.എയുടെ ശ്രമഫലമായി ഇദ്ദേഹത്തിെന്‍റ സ്പോണ്‍സറെ കണ്ടെത്തുകയും ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്തു. അത്യാവശ്യം സാധനങ്ങള്‍ അടങ്ങിയ ഗള്‍ഫ് ഗിഫ്റ്റ് നല്‍കിയാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കിയത്.

Related Articles

Back to top button