ന്യൂഡല്‍ഹി: ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഈ മാസം 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടന് ഇന്ത്യയെ റെഡ്ലിസ്റ്റില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. റീഫണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്ലിസ്റ്റില്‍ ബ്രിട്ടന് ഉള്‍പ്പെടുത്തിയിരുന്നു.
Related Articles
ഡോ.ഷാഹിദ് ജമീല്‍ രാജിവെച്ചു
May 17, 2021 9:09 AM
Check Also
Close
-
അവനി ലേഖ്റയ്ക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്രAugust 31, 2021 10:49 AM