International

ചൈനയിലെ ശൈത്യകാല ഒളിംപിക്‌സില്‍ ഇന്ത്യയുടെ നയതന്ത്ര ബഹിഷ്‌കരണം

“Manju”

ബെയ്ജിങ്: ബെയ്ജിങില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ ഉദ്ഘാടന ചടങ്ങിലും സമാപനത്തിലും ഇന്ത്യവിട്ടുനില്‍ക്കും. 2020ല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് ഇന്ത്യപിടികൂടിയ ചൈനീസ് ഭടനെ ദീപശിഖാ പ്രയാണത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധമായാണ് ഇന്ത്യയുടെ തീരുമാനം. 20 ഇന്ത്യന്‍ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്.

ചൈനയുടെ തീരുമാനം വേദനാജനകമെന്നായിരുന്നു നയതന്ത്ര ബഹിഷ്‌കരണത്തെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഒളിംപിക്‌സിനിടെ ചൈനരാഷ്‌ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് ഇന്ത്യ തുറന്നടിച്ചു. ഉദ്ഘാടനപരിപാടിയിലും സമാപനത്തിലും ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ പങ്കെടുക്കരുതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കായികമത്സരത്തില്‍ ഒരു അത്‌ലറ്റ്മാത്രമെ പങ്കെടുക്കൂവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായതിനു പിന്നാലെ ചടങ്ങുകള്‍ ദൂരദര്‍ശന്‍ ലൈവ് നല്‍കില്ലെന്നും അറിയിച്ചു. ലഡാക്കില്‍ ഇന്ത്യ ചൈന സംഘർഷത്തിനിടെ ചൈനയുടെ 42 സൈനികര്‍ മരിച്ചതായി ഓസ്‌ട്രേലിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നാലുപേര്‍ മാത്രമാണ് മരിച്ചത് എന്നായിരുന്നു ചൈനയുടെ അവകാശവാദം.

Related Articles

Back to top button