തിരുവനന്തപുരം: മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി വിജയ സാഖറെ അറിയിച്ചു. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനമോടിക്കുമ്പോഴും മാസ്ക് നിര്‍ബന്ധമാണ്. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍.. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും
Related Articles
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഇന്ന്
February 13, 2024 10:35 AM
Check Also
Close
-
കുണ്ടറ സിറാമിക്സ് ഫാക്ടറിയുടെ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചുSeptember 23, 2020 10:39 AM