IndiaLatest

സ്പുട്‌നിക് വാക്‌സിന്റെ അനുമതിക്ക് വിദഗ്ധ സമിതി യോഗം ഇന്ന്

“Manju”

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായ സ്പുട്‌നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് രാജ്യത്ത് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. സ്പുട് ‌നിക് 5 വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് ചര്‍ച്ച . വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത് വാക്‌സിനായി സ്പുട് ‌നിക് 5 മാറും .

സ്പുട് ‌നിക് 5 വാക്‌സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഉപയോഗം സംബന്ധിച്ച്‌ നടപടിയെടുക്കാന്‍ ബുധനാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുഡ്‌നിക് V റഷ്യ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് രാജ്യത്തെത്തിക്കുന്നത്. നിലവില്‍ 91.6 ശതമാനമാണ് സ്പുഡ്‌നിക് വാക്‌സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. അനുമതി ലഭ്യമായാല്‍ കോവാക്‌സിനും കോവിഷീല്‍ഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്‌സിനാവും സ്പുഡ്‌നിക് 5 .

Related Articles

Back to top button