InternationalLatest

ലോകത്ത് കൊവിഡ് ബാധിതര്‍ 77 ലക്ഷത്തിലേക്ക്, ഇന്ത്യയില്‍ രോഗികള്‍ മൂന്ന് ലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗ ബാധിതരുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. മരണസംഖ്യ 4. 25ലക്ഷം കടന്നു. ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തില്‍ കൂടുതലാളുകള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്.

ഇരുപത് ലക്ഷത്തില്‍ കൂടുതലാളുകള്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,14,643 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 26,000ത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എഴുന്നൂറില്‍ കൂടുതലാളുകളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എട്ട് ലക്ഷത്തില്‍ കൂടുതലാളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,000ത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

അ‌ഞ്ച് ലക്ഷത്തില്‍ കൂടുതല്‍ രോഗികളുള്ള റഷ്യയാണ് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. ​ ​മ​ര​ണം​ 9000​ ​അ​ടു​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​പത്ത് ദി​വ​സം​ ​മാ​ത്രം​ ​ഒരു​ല​ക്ഷം​ ​പു​തി​യ​ ​രോ​ഗി​ക​ളു​ണ്ടാ​യി.​ ​ മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സ്ഥിതി അതിരൂക്ഷമാണ്.

Related Articles

Back to top button