IndiaKeralaLatest

ലോക്ക്ഡൗണില്‍ ഒരു കൈത്താങ്ങ്; ആവശ്യമുള്ളത് എടുക്കാം പണം വേണ്ട

“Manju”

കളമശേരി : ലോക്ഡൗണില്‍ വലയുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി യൂണിവേഴ്സിറ്റി കോളനിയില്‍ സിപിഎം ബ്രാഞ്ചിന്റെ പലചരക്കുകട. ഇവിടെ ഒരു പ്രത്യേകത ഉണ്ട്.. ഈ കടയില്‍ കാഷ്യറുമില്ല പണപ്പെട്ടിയുമില്ല.
600 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ലോക് ഡൗണ്‍ അവസാനിക്കുന്ന 30 വരെ സ്റ്റാള്‍ ഉണ്ടാകും. പല ആളുകളും ഈ സംരംഭത്തിനായി സഹായമെത്തിച്ചിട്ടുണ്ട്. സൗജന്യമായി സാധനങ്ങള്‍ വേണ്ട എന്നുള്ളവര്‍ക്കു സാധനങ്ങള്‍ എടുത്ത ശേഷം കഴിവിനൊത്ത സംഭാവന നല്‍കാം.
ഇന്ന് മുതല്‍ 20 പേര്‍ക്കു മാത്രമായിരിക്കും സാധനങ്ങള്‍ നല്‍കുകയെന്നു ബ്രാഞ്ച് സെക്രട്ടറി കെ.എസ്.സലിം പറഞ്ഞു.

Related Articles

Back to top button