KeralaLatestSports

ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

“Manju”

തൊടുപുഴ: ജില്ലാ സബ്ബ് ജൂനിയർ, ജൂനിയർ, യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ ആരoഭിച്ചു. മത്സരങ്ങൾ കരിമണ്ണൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് റെജി ജോൺസൺ അദ്ധ്യക്ഷയായിരുന്നു.കേരള ബോക്സിംഗ് അസോസിയേഷൻ എക്സിക്യൂട്ടീവ്‌ അംഗവും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയുമായ എം.എസ്. പവനൻ ആ മുഖപ്രസംഗം നടത്തി.
ജില്ലാ ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ . ബാബു, ആം റെസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് – പ്രസിഡന്റ് മനോജ് കൊക്കാട്ട് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുലോച സലിം, ഗ്രാമപഞ്ചായത്തംഗങ്ങളായ ബൈജു വറവു ങ്കൽ, ജിസ്റ്റ് ആയത്തു പാടം എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുമായി 85 ബോക്സർ മാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം 13, 14, 15 തീയതികളിലായി തിരുവനന്തപുരം ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പ് 10 നു സമാപിക്കും.

Related Articles

Back to top button