LatestSports

സിരി എ: ഇബ്രയുടെ ഇരട്ട ഗോളിൽ മിലാന് ജയം.

“Manju”

മിലാൻ: ഇറ്റാലിയൻ ലീഗിൽ പ്രമുഖ ടീമുകൾക്ക് ജയവും തോൽവിയും. സൂപ്പർ പോരാട്ടങ്ങൾക്ക് സാക്ഷിയായ സിരി എയിൽ എ.സി.മിലാൻ കാഗ്ലിയാരിയേയും ഇന്റർമിലാൻ യുവന്റസിനേയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു.

സൂപ്പർ താരം സ്ലാതൻ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് എ.സി.മിലാൻ കാഗ്ലിയാരിയെ തോൽപ്പിച്ചത്. 7-ാം മിനിറ്റിൽ തന്നെ പെനാൽറ്റി ഗോളാക്കിയ ഇബ്രി 52-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. 74-ാം മിനിറ്റിൽ മിലാന്റെ അലെക്‌സിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും കാഗ്ലിയാരിക്ക് പത്തുപേരുമായി ചുരുങ്ങിയ മിലാന്റെ പ്രതിരോധം തകർക്കാനായില്ല.

രണ്ടാം മത്സരത്തിൽ ക്രിസ്റ്റിയാനോയുടെ യുവന്റസിനെ ലൂകാക്കുവും സംഘവും മുട്ടുകുത്തിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർമിലാൻ സ്വന്തം തട്ടകത്തിൽ ലീഗ് ചാമ്പ്യന്മാരെ തോൽപ്പിച്ചത്. 12-ാം മിനിറ്റിൽ അർട്ടൂറോ വിദാലാണ് ഇന്ററിനായി ആദ്യ ഗോൾ നേടിയത്. 52-ാം മിനിറ്റിൽ നിക്കോളോ ബാരെല്ല രണ്ടാം ഗോളും നേടി. ക്രിസറ്റിയാനോയുടെ ചടുലനീക്കങ്ങളെ സമർത്ഥമായി പ്രതിരോധിച്ചാണ് ഇന്റർ ആക്രമണം നടത്തിയത്.

Related Articles

Back to top button