Sports

ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍

“Manju”

സൂറിച്ച്: ലോകഫുട്ബോളിന്‍റെ അവകാശികളെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ തീരുമാനിക്കാ നൊരുങ്ങി ഫിഫ. ലോകകപ്പ് പോരാട്ടം എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും അരങ്ങേറുന്നതിനെക്കുറിച്ചുള്ള സാദ്ധ്യതാ പഠനമാണ് നടക്കുന്നത്. പുരുഷ വനിതാ മത്സരങ്ങളുടെ സംവിധാനം പുതുക്കി നിശ്ചയിക്കാനാണ് ഫിഫ ഒരുങ്ങുന്നത്.

രാജ്യങ്ങളിലെ നിലവിലെ ഫെഡറേഷന്‍ നടത്തിപ്പുകള്‍, ആഭ്യന്തര ടൂര്‍ണ്ണമെന്‍റുകളുടെ മികവ്, വേദികളുടെ സൗകര്യം ഇവയെല്ലാം ഫിഫ പരിഗണിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തി ലൊരിക്കലെന്ന ആശയം വെച്ചത് അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ്. ഖത്തറിലാണ് അടുത്ത ലോകകപ്പ് ഫുട്ബോളിന് വേദിയൊരുങ്ങുന്നത്. വനിതാ ലോകകപ്പ് 2023ലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍റിലുമായി അരങ്ങേറും.

കൊറോണ ലോകത്തെ കായിക സംവിധാനങ്ങളെ മുഴുവന്‍ മാറ്റിമറിക്കുകയാണ്. യാത്രചെയ്യുന്ന ഇടവേളകള്‍ അനിശ്ചിതമായി നീളുന്നു. കളിക്കാരെല്ലാം വിവിധ കോണുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥ. കാണികള്‍ സ്റ്റേഡിയത്തിലേക്ക് എത്താത്തതിനാല്‍ താരങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും രാജ്യാന്തര ടീമുകള്‍ക്കും കിട്ടേണ്ട മാനസിക പിന്തുണ ലഭിക്കുന്നില്ല തുടങ്ങിയ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഫിഫ വിലയിരുത്തുന്നു.

Related Articles

Back to top button