IndiaLatest

യു.എ.പി.എ. കേസുകളിലെ അന്വേഷണ കാലാവധി 90 ദിവസം; സുപ്രിംകോടതി

“Manju”

ഡല്‍ഹി ; യു.എ.പി.എ. കേസുകളിലെ അന്വേഷണ കാലാവധി 90 ദിവസം മാത്രമെന്ന് സുപ്രിംകോടതി. ഇത്തരം കേസുകളില്‍ അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിക്കും. അന്വേഷണത്തിനുള്ള സമയം നീട്ടി നല്‍കണമെന്ന ഏജന്‍സികളുടെ ആവശ്യത്തില്‍ യു.എ.പി.എ. കോടതികള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് യു.എ.പി.എ വീണ്ടും ഭേദഗതി വരുത്തി അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ പലകാലങ്ങളിലായി നിലനിന്നിരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നിരോധിക്കല്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത നിയമങ്ങളുടെ പതിപ്പാണിത്.

Related Articles

Back to top button