Sports

അക കണ്ണിലൂടെ എല്ലാം കാണാം; ബാസ്‌കറ്റ് ബോൾ മത്സരത്തിൽ താരമായി പെൺകുട്ടി

“Manju”

കുറവുകളെ അതിജീവിച്ച് ജീവിതത്തോട് പടപൊരുതുന്ന ആളുകൾ എന്നും ചുറ്റിലുമുള്ളവർക്ക് പ്രചോദനമാകാറുണ്ട്.അത്തരത്തിലൊരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. അമേരിക്കയിലെ ഒരു സ്‌കൂളിൽ നടന്ന ഒരു ബാസക്കറ്റ് ബോൾ മത്സരത്തിനിടെ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

അമേരിക്കയിലെ മിഷിഗണിലെ സീലാൻഡ് എന്ന സ്‌കൂളിൽ കഴിഞ്ഞ ദിവസം ഒരു ബാസ്‌ക്കറ്റ് ബോൾ മത്സരം നടന്നു.മത്സരത്തിനിടെ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയായ ജൂൾസ് ഹൂലാഗിന് ഒരു ഷോട്ട് എടുക്കാൻ ടീം അംഗങ്ങൾ സമ്മതിച്ചു.ജൂൾസ് ഹൂലാഗ് സാധാരണ പെൺകുട്ടിയായിരുന്നില്ല,ബാസ്‌ക്കറ്റ്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന അവൾ അന്ധയായിരുന്നു.

അന്ധയായ ജൂൾസ് എങ്ങനെ ബോൾ ബാസ്‌ക്കറ്റിലെത്തിക്കും എന്ന് ആശ്ചര്യത്തോടെ നോക്കിയ കാണികളെ ഞെട്ടിച്ചുകൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ ജൂൾസ്, തന്റെ കയ്യിലുണ്ടായിരുന്ന പന്ത് ബാസ്‌ക്കറ്റിൽ വീഴ്‌ത്തി, ചുറ്റിനും ഉള്ളവരെ അതിശയിപ്പിച്ചു. ജൂൾസിന്റെ കൂട്ടത്തിലുള്ള ഒരു പെൺകുട്ടി നീളമുള്ള ഒരു വടി കൊണ്ട് ബാസ്‌ക്കറ്റിൽ തട്ടി ശബ്ദം ഉണ്ടാക്കി. ഈ ശബ്ദം തിരിച്ചറിഞ്ഞ ജൂൾ ബോൾ ലക്ഷ്യസ്ഥാനത്തേയ്‌ക്ക് എറിയുകയായിരുന്നു. അകകണ്ണിലൂടെ ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞ ജൂൾസിനെ കരഘോഷം ഉയർത്തിയാണ് കാണികൾ അഭിനന്ദിച്ചത്.

Related Articles

Back to top button