Entertainment

‘ദൃശ്യം’ ഹോളിവുഡിലേയ്‌ക്കെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ജിത്തു

“Manju”

കൊച്ചി: മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മോഹൻലാൽ ചിത്രം ‘ദൃശ്യം’ ഹോളിവുഡിലേയ്‌ക്കെന്ന് റിപ്പോർട്ട്. മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജുകുട്ടിയെന്ന കഥാപാത്രം ഹോളിവുഡിൽ ഓസ്‌കർ ജേതാവാകും അവതരിപ്പിക്കുയെന്നാണ് സൂചന. സംവിധായകൻ ജിത്തു ജോസഫാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ഹോളിവുഡിൽ നിന്ന് ഒരാൾ ദൃശ്യത്തെ കുറിച്ച് അറിയാൻ ബന്ധപ്പെട്ടിരുന്നു. ഹോളിവുഡിൽ വർക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷ് സ്‌ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തെന്നും എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു.

മോഹൻലാലിന്റെ ജോർജ്ജുകുട്ടിക്ക് പകരം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമയാണ് ഹോളിവുഡിൽ ഒരുങ്ങുന്നത്. ഓസ്‌കർ ജേതാവായ ഹിലരി സ്വാങ്കാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. പെൺകുട്ടിയുടെ അമ്മ കുറ്റം ചെയ്യുന്ന രീതിയിലാകും കഥ അവതരിപ്പിക്കുക. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ പുറത്തിറങ്ങാനിരിക്കെയാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Related Articles

Back to top button